തിരുവനന്തപുരം: മെട്രോ ഉദ്ഘാടന യാത്രയില്‍ കുമ്മനം രാജശേഖരന്‍റെ സാനിധ്യത്തെച്ചൊല്ലി വിവാദം കൊഴുക്കുന്നു. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി നേതാവ് കെ സുരേന്ദന്‍ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാൻ എസ്. പി. ജിക്ക് അറിയാമെന്നും അതിന് കടകംപള്ളി വേവലാതിപ്പെടേണ്ടെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പ്രധാന മന്ത്രിയുടെ ഓഫീസ് ആണെന്നും വിവരക്കേട് പറയുന്നതിന് ഒരതിരുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം.
കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയ്യാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണെന്നും എസ്‍പിജി അത് പരിശോധിക്കണമെന്നുമായിരുന്നു കടകംപള്ളിയുടെ പോസ്റ്റ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാൻ ഇ ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂർണമായും ഔദ്യോഗികമായ പരിപാടിയിൽ ഇടിച്ചു കയറാൻ അനുവദിച്ചതെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു.
