തിരുവനന്തപുരം: സോളാർ ബ്ലാക്ക് മെയിലിങ് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തി ഉമ്മൻ ചാണ്ടി വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നു എന്ന് കെ സുരേന്ദ്രൻ. പറഞ്ഞ കാര്യങ്ങൾ മാറ്റി പറയുകയാണ് ഉമ്മൻ ചാണ്ടിയെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. പുതിയ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും നടപടിയെടുക്കാൻ സർക്കാരിന് കിട്ടിയ പിടിവള്ളിയാണ് ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തലെന്നും ക സുരേന്ദ്രന്‍ പറഞ്ഞു.
നേരത്തെ സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പുറത്ത് പറയാത്തതിന്റെ പേരിലാണ് ബ്ലാക്ക് മെയിലിന് വിധേയനായതെന്ന് ഉമ്മൻചാണ്ടിയുടെ വെളിപ്പെടുത്തിയിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് പലരും പല കഥകൾ പറഞ്ഞു പരത്തിയതാണ് ബ്ലാക്ക് മെയിൽ കൊണ്ട് ഉദ്ദേശിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. ബ്ലാക്ക്മെയിൽ പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനാണ് ഉമ്മൻചാണ്ടി മൊഴി നൽകിയത്.
