കേസിൽ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇന്നലെയാണ്  സുരേന്ദ്രനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തത്. 

പത്തനംതിട്ട: സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതിൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ റിമാൻഡിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ റാന്നി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഭാര്യയെയും മകനെയും ഫോൺ ചെയ്യാൻ അനുമതി നൽകണം, പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ജാമ്യാപേക്ഷക്കൊപ്പം സുരേന്ദ്രൻ സമർപ്പിച്ചിട്ടുണ്ട്. 

കേസിൽ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇന്നലെയാണ് സുരേന്ദ്രനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തത്. കേസിൽ ജാമ്യം ലഭിച്ചാലും കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ വാറന്‍റ് ഉള്ളതിനാൽ സുരേന്ദ്രൻ ജയിൽ മോചിതനാവില്ല.