എംഎൽഎ പി.ബി. അബ്ദുൾ റസാഖ് മരിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാൻ താല്പര്യം ഉണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനാണ് സുരേന്ദ്രന്‍റെ പ്രതികരണം. 

കാസര്‍ഗോഡ്: മഞ്ചേശ്വരത്തെ തെരെഞ്ഞെടുപ്പ് കേസ് പിൻവലിക്കില്ലെന്ന് കെ.സുരേന്ദ്രൻ. കള്ളവോട്ട് നേടിയാണ് എംഎല്‍എയായിരുന്ന അബ്ദുൾ റസാഖിന്‍റെ വിജയമെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹര്‍ജി നല്‍കിയത്. തെര‍ഞ്ഞെടുപ്പില്‍ 291 കള്ള വോട്ടുകൾ നടന്നെന്നാണ് സുരേന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നത്. ഇനി 67 പേരെയാണ് കേസില്‍ വിസ്തരിക്കാനുള്ളത്

എംഎൽഎ പി.ബി. അബ്ദുൾ റസാഖ് മരിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാൻ താല്പര്യം ഉണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനാണ് സുരേന്ദ്രന്‍റെ പ്രതികരണം. കേസ് നീട്ടിക്കൊണ്ട് പോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേസ് വൈകിപ്പിക്കുന്നെന്നും കെ.സുരേന്ദ്രന്‍ പറ‍ഞ്ഞു. 89 വോട്ടിനാണ് കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നതിൽ നിർണായകമാണ് ഹര്‍ജി.