നോട്ട് പിന്‍വലിച്ചതിനെ ന്യായീകരിച്ച മോഹന്‍ലാലിനെ പിന്തുണച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. മോഹൻലാല്‍ കഥാപാത്രങ്ങളുടെ ജാതിയും മതവും നോക്കി വ്യാഖ്യാനിക്കാനുള്ള കുത്സിതനീക്കമുണ്ടെന്ന് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പറയുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെതിരെയുള്ള ആക്രമണത്തിനുപിന്നിൽ മറ്റു ചില ലക്ഷ്യങ്ങൾ കൂടിയുണ്ടെന്നാണ് കരുതാനാവുക. ചില ആളുകൾ പാത്തും പതുങ്ങിയും അടക്കംപറച്ചിൽ തുടങ്ങിയിട്ട് നാളു കുറെയായി. മോഹൻലാലിന്രെ കഥാപാത്രങ്ങളുടെ ജാതിയും മതവും കണ്ടെത്തി വ്യാഖ്യാനിക്കാനുള്ള കുത്സിതനീക്കം കേരളം കാണുന്നുണ്ട്. സിനിമയിലും പൊതുനിലപാടുകളിലും വഴി സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്നിട്ടുള്ള ഒരു പാട്രിയോട്ടിക് തരംഗം സമൂഹത്തിലെ ചില തൽപ്പരകക്ഷികൾക്ക് രസിക്കുന്നില്ല എന്നതാണ് സത്യം അവരാണ് മോഹൻലാലിനെ ഒരു പക്ഷത്തേക്ക് ചേർത്തുനിർത്താൻ ശ്രമിക്കുന്നത്. ബിജെപി വിരുദ്ധ മഹാസഖ്യത്തിലെ നെടുംതൂണായ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞതേ ലാലും പറഞ്ഞുള്ളൂ.
