Asianet News MalayalamAsianet News Malayalam

ബന്ധു നിയമനം; കെ.ടി ജലീല്‍ രാജിവെക്കണം: രമേശ് ചെന്നിത്തല

പത്രങ്ങളില്‍ പരസ്യം ചെയ്താണ് സാധാരണഗതിയില്‍ ഇത്തരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എന്നാല്‍ ഇവിടെ പത്രക്കുറിപ്പിലൂടെയാണ് അപേക്ഷ ക്ഷണിച്ചത്. മന്ത്രിയുടെ സ്വന്തക്കാരനെ എടുക്കാന്‍ വേണ്ടി മാത്രമാണ് ഇതുചെയ്തതെന്ന് വ്യകത്മാണെന്നും ചെന്നിത്തല പറഞ്ഞു.

k t jaleel should resign says  Ramesh Chennithala
Author
Trivandrum, First Published Nov 4, 2018, 2:39 PM IST

തിരുവനന്തപുരം: ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതവും സത്യ പ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി കെ.ടി.ജലീല്‍ ഒരു നിമിഷം പാഴാക്കാതെ രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി അഭിമുഖത്തില്‍ പങ്കെടുക്കാത്തയാളെ തന്‍റെ പിതൃസഹോദരന്‍റെ കൊച്ചുമകനാണ് എന്ന ഒറ്റ ആനുകൂല്യത്തില്‍ ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത് ഗുരുതരമായ കൃത്യ വിലോപമെന്നും ചെന്നിത്തല പറഞ്ഞു.

പത്രങ്ങളില്‍ പരസ്യം ചെയ്താണ് സാധാരണഗതിയില്‍ ഇത്തരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എന്നാല്‍ ഇവിടെ പത്രക്കുറിപ്പിലൂടെയാണ് അപേക്ഷ ക്ഷണിച്ചത്.  മന്ത്രിയുടെ സ്വന്തക്കാരനെ എടുക്കാന്‍ വേണ്ടി മാത്രമാണ് ഇതുചെയ്തതെന്ന് വ്യകത്മാണെന്നും ചെന്നിത്തല പറഞ്ഞു.

ന്യൂനപക്ഷ വികസന ധനകാര്യകോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയിൽ ബന്ധുവിന് അനധികൃത നിയമനം നൽകിയെന്ന ആരോപണം മന്ത്രി കെ.ടി ജലീല്‍ തള്ളിയിരുന്നു. കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് നിയമനം നടത്തിയതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. യോഗ്യതയുള്ള ആളെ കണ്ടെത്താൻ പത്രപ്പരസ്യം നൽകുകയും അഭിമുഖം നടത്തിയെന്നും ജലീൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios