തിരുവനന്തപുരം: ഗ്ളോബൽ കേരള ഇനിഷ്യേറ്റീവ് കേരളീയം ഏർപ്പെടുത്തിയ വി. കെ. മാധവൻകുട്ടി മാദ്ധ്യമ പുരസ്കരത്തിന് കെ. എ. ബീനയുടെ നൂറ് നൂറ് കസേരകൾ എന്ന ലേഖന പരമ്പര അർഹമായി. 30,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്. 

ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യുമെന്ന് അവാർഡ് കമ്മിറ്റി മെന്പർ സെക്രട്ടറി എസ്.ആർ. ശക്തിധരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ അംബാസഡർ ടി. പി. ശ്രീനിവാസൻ, മാധ്യമ പ്രവര്‍ത്തകരായ പി.പി. ജെയിംസ്, ജേക്കബ് ജോർജ്ജ്, സജി ഡൊമിനിക് എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.