ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് താലിബാനുമായി ചർച്ച നടത്താൻ പ്രത്യേക സമിതിക്ക് രൂപം നൽകിയതായി പ്രസിഡന്റ് അഷ്റഫ് ഗനി ഐക്യരാഷ്ട്ര സഭയിൽ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. 

ദില്ലി: കാബൂളിലുണ്ടായ ചാവേർ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. ചാവേറും തോക്കുധാരിയായ ഒരാളുമാണ് ആക്രമണം നടത്തിയത്. 

ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് താലിബാനുമായി ചർച്ച നടത്താൻ പ്രത്യേക സമിതിക്ക് രൂപം നൽകിയതായി പ്രസിഡന്റ് അഷ്റഫ് ഗനി ഐക്യരാഷ്ട്ര സഭയിൽ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. അമേരിക്ക, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായും ചർച്ചകൾ നടത്തുമെന്നും അഷ്റഫ് ഗനി പറഞ്ഞു.