സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ സിബിഐ- എന്‍ഫോഴ്‌സ്മെന്റ് റെയ്ഡിനെ വിമര്‍ശിച്ച് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . റെയ്ഡ് രാഷ്‌ട്രീയ ലക്ഷത്തോടെയാണെന്നും കടകംപള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ത്തെ സഹകരണ സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയത്. അഞ്ചിടത്ത് നടത്തിയ പരിശോധന രാത്രിവൈകിയും തുടര്‍ന്നു. നേരത്തെ നബാര്‍ഡ് നടത്തിയ പരിശോധനയ്‍ക്കു പുറമെയാണ് സിബിഐ സംഘം പരിശോധനക്കെത്തിയത്. പരിശോധനക്ക് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമെന്നാണ് കടകംപള്ളി സുരേന്ദ്രന്‍റെ ആരോപണം.

സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണ ഘടനാ ബഞ്ചിന്റെ പരിഗണനയിലാണ്. നിരന്തരമുള്ള പരിശോധന മനപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാനുള്ള നീക്കമെന്നാണ് സര്‍ക്കാര്‍ ആരോപണം. കടംപള്ളി സഹകരണ ബാങ്കിലെ ജീവനക്കാരന്റെ മരണത്തില്‍ പോലും രാഷ്‌ട്രീയ ലക്ഷ്യം കാണുകയാണെന്നും ബിജെപിയെന്നും മന്ത്രി ആരോപിച്ചു.

സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ സഹകരണ സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്നാണ് സര്‍ക്കാര്‍ നയം. മറിച്ചുള്ള നീക്കങ്ങളെ നിയമപരമായും രാഷ്‌ട്രീയമായും നേരിടാനാണ് തീരുമാനം.