ഹിന്ദു വർഗീയ വാദികളുടെ കോൺഫെഡറേഷനാണ് ശബരിമല സമരം ഏറ്റെടുത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിർദ്ദോഷികളായ ഭക്തരുടെ പേരിൽ കൊടും ക്രിമിനലുകളുടെ ഗൂഢാലോചനയാണ് ശബരിമലയില്‍ നടന്നത്. രാഹുൽ ഈശ്വർ വിഷ ജന്തുവാണെന്നും വായ് തുറന്നാൽ വിഷം വമിപ്പിക്കുമെന്നും കടകംപള്ളി പറഞ്ഞു.
തിരുവനന്തപുരം: ഹിന്ദു വർഗീയ വാദികളുടെ കോൺഫെഡറേഷനാണ് ശബരിമല സമരം ഏറ്റെടുത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിർദ്ദോഷികളായ ഭക്തരുടെ പേരിൽ കൊടും ക്രിമിനലുകളുടെ ഗൂഢാലോചന യാണ് ശബരിമലയില്‍ നടന്നത്. രാഹുൽ ഈശ്വർ വിഷ ജന്തുവാണെന്നും വായ് തുറന്നാൽ വിഷം വമിപ്പിക്കുമെന്നും കടകംപള്ളി പറഞ്ഞു.
രക്തമൊഴുക്കാൻ ഗൂഢാലോചന അതിനു കഴിഞ്ഞില്ലെങ്കിൽ മൂത്രം ഒഴിച്ചാൽ നട അടപ്പിക്കാമെന്നു പറഞ്ഞവരാണ് അവർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഖദർ മുണ്ടിനടിയിൽ കാക്കി നിക്കറാണ്. ചെന്നിത്തലയും വി എസ് ശിവകുമാറുമൊക്കെ മുണ്ടുരിയുന്ന വേഗത്തിൽ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകുമെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയിൽ സിപിഎം സ്‌ക്വാഡ് ഉണ്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും കടകം പള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
