തിരുവനന്തപുരം: വികസന വിരോധികളാണ് മെട്രോ വിവാദത്തിന് പിന്നിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചി മെട്രോ ഉദ്ഘാടനം 30 ന് നടക്കുമെന്ന് പറഞ്ഞിട്ടില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വിഷയത്തില്‍ ബിജെപി നേതാക്കള്‍ക്ക് എന്തു കാര്യമെന്നും കടകംപള്ളി ചോദിച്ചു.
പ്രധാനമന്ത്രി എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി തന്നെ മെട്രോ ഉദ്ഘാടനം ചെയ്യണമെന്ന തന്റെ നിലപാടില്‍ മാറ്റമില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍പ് മുഖ്യമന്ത്രിമാര്‍ മെട്രോ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.
