കോടിയേരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ദേവസ്വംമന്ത്രിയുടെ പ്രതികരണം. ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സാവകാശം തേടി ദേവസ്വംബോർഡ് ഹർജി നൽകുന്നത് തള്ളിക്കളയാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പറ‍ഞ്ഞിരുന്നു. 

തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സാവകാശ ഹർജി നൽകാൻ സർക്കാരിന് കഴിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല പ്രശ്ന പരിഹാരത്തിനായി സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്നും കടകംപള്ളി പറഞ്ഞു.

അതേസമയം, ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ദേവസ്വം ബോർഡ്‌ സാവകാശ ഹർജി നല്‍കുന്ന കാര്യം തള്ളിക്കളയാനാകില്ലെന്ന് ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പറ‍ഞ്ഞു. ഹര്‍ജി നൽകണമെങ്കിൽ കൂടുതൽ നിയമോപദേശം തേടണം. അത് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

യുവതീ പ്രവേശന വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുണ്ടെന്ന് ഇന്ന് നടക്കുന്ന സര്‍വ്വകക്ഷി യോഗത്തില്‍ സർക്കാർ വിശദീകരിക്കും. സർക്കാർ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും. നാളെ മണ്ഡല- മകര വിളക്ക് തീർത്ഥാടനകാലം തുടങ്ങാനിരിക്കെ സർക്കാർ യുവതീ പ്രവേശനത്തിൽ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 

Read More: ശബരിമലയിൽ സുപ്രീംകോടതി വിധിയിൽ സാവകാശം തേടി ദേവസ്വംബോർഡ് ഹർജി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ദേവസംകമ്മീഷണർ