Asianet News MalayalamAsianet News Malayalam

ബ്രാഹ്മണര്‍ ഭൂപരിഷ്‌കരണത്തിന്‍റെ ദുരന്തം പേറുന്നവര്‍; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

kadakampally surendran stand on land reform act
Author
First Published May 13, 2017, 12:20 PM IST

മലപ്പുറം: ഭൂപരിഷ്‌കരണത്തിന്റെ ദുരന്തം പേറേണ്ടി വന്ന വിഭാഗമാണ് ബ്രാഹ്മണരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏതാനും പേരുടെ കയ്യിലുണ്ടായിരുന്ന ലക്ഷണക്കക്കിന് ഏക്കര്‍ ഭൂമി ആയിരക്കണക്കിനാളുകളുകളുടെ കയ്യിലേക്കു മാറുകയാണ് അന്നുണ്ടായത്. ഭൂപരിഷ്‌കരണം നടപ്പായിട്ടും സംസ്ഥാനത്ത് ഒട്ടേറേപ്പേര്‍ക്ക് കയറിക്കിടക്കാന്‍ ഇടമില്ലാത്ത സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. 

മലപ്പുറത്ത് ശ്രീപുഷ്പക ബ്രാഹ്മണ സേവാസംഘം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. രണ്ടു ലക്ഷം പേര്‍ക്ക് വീടില്ലെന്നാണ് സര്‍ക്കാര്‍ കണക്ക്. അതില്‍ ബ്രാഹ്മണരും ഉള്‍പ്പെടും. 

ബ്രാഹ്മണരെന്നോ പുലയരെന്നോ വ്യത്യാസമില്ലാതെ എല്ലാ ജാതിയിലും കുറച്ചുപേര്‍ സമ്പന്നരാണ്. എല്ലാ വിഭാഗത്തിലും പാവപ്പെട്ടവരുമുണ്ട്. മുന്നോക്കമെന്നൊ പിന്നോക്കമെന്നോ വ്യത്യാസമില്ലാതെ സാമ്പത്തികമായി പിറകില്‍ നില്‍ക്കുന്നവര്‍ക്ക് എല്ലാ മേഖലയിലും പ്രത്യകമായ സംവരണം നല്‍കണമെന്നും ഇത് തന്നെയാണ് പാര്‍ട്ടി നിലപാടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios