കോഴിക്കോട്: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ കക്കയം ഡാമിന്റെ ഷട്ടർ കൂടുതൽ ഉയർത്തും. വെള്ളം കൂടുതൽ തുറന്ന് വിടുന്നതിനാൽ കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കോഴിക്കോട്: വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാൽ കക്കയം ഡാമിന്റെ ഷട്ടർ കൂടുതൽ ഉയർത്തും. വെള്ളം കൂടുതൽ തുറന്ന് വിടുന്നതിനാൽ കുറ്റ്യാടി പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.തൃശൂർ, കോഴിക്കോട്, പാലക്കാട്,കോട്ടയം, ഇടുക്കി ജില്ലകളിൽ ഉരുൾപൊട്ടലുണ്ടായി. പലയിടത്തും വ്യാപകമായ മണ്ണിടിച്ചിലാണ്.
കോഴിക്കോട് മാവൂർ ഊർക്കടവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുട്ടി മരിച്ചു. അപകടത്തില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി.അരീക്കുഴി കുഞ്ഞിക്കോയയും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. ഒരാള്‍ മണ്ണിനടിയില്‍ അകപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
