കൊച്ചി: കളമശ്ശേരി പോളിടെക്നിക്കില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗ് ചെയ്യുന്നുവെന്ന് വിദ്യാര്‍ഥികള്‍. ഹോസ്റ്റലില്‍ താമസിക്കുന്ന മൂന്ന് വിദ്യാര്‍ഥികള്‍ ഇതിനെതിരെ എറണാകളും റേഞ്ച് ഐജിക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കി. പീഡനം മൂലം പലരും താമസം സ്വകാര്യ ലോഡ്ജുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനം മൂലം താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പുറത്ത് പറയാന്‍ പോലും കഴിയാത്ത രീതിയിലുള്ള പീഡനങ്ങളാണ് അരങ്ങേറുന്നതെന്ന് ഐജിക്ക് നല്‍കിയ പരാതിയിലുണ്ട്. റാഗ് ചെയ്യുന്നവരുടെ പേരുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്

റാഗിംഗ് പേടിച്ച് പല വിദ്യാര്‍ഥികളും സ്വകാര്യ ലോഡ്ജുകളിലേക്ക് താമസം മാറ്റി. തങ്ങളുടെ വിവരങ്ങള്‍പുറത്ത് വരുമെന്നതിനാല്‍ പ്രിന്‍സിപ്പലിന് പരാതി കൊടുക്കാന്‍പോലും പേടിയാണെന്ന് ഇവര്‍ പറയുന്നു.