കോഴിക്കോട്  നടക്കാവ് പോലീസ്  കസ്റ്റഡിയിലെടുത്ത കമലിനെ കരുനാഗപ്പള്ളി പോലീസിന് കൈമാറിയ ശേഷമാണ് ജാമ്യത്തിൽ വിട്ടത്. എന്നാൽ കസ്റ്റഡിയിൽ പൊലീസ് തന്നെ  അധിക്ഷേപിക്കുകയും മർദ്ദിക്കുമെന്ന് ഭീഷണിപെടുത്തകയും ചെയ്തതായി കമാൽ ആരോപിച്ചു.

'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം'  എന്ന പുസ്തകത്തിലും ഫേസ് ബുക്ക് പോസ്റ്റിലും  ദേശീയ ഗാനത്തെ അവഹേളിക്കുന്ന  പരാമർശങ്ങളുണ്ടെന്ന  പരാതിയിലായിരുന്നു കമാലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന്  ഇയാൾക്കെതിരെ  രാജ്യദ്രോഹ കുറ്റം ചുമത്തി. കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത കമാലിനെ രണ്ട് പേരുടെ ജാമ്യത്തിൽ വിട്ടയച്ചു. എന്നാൽ കസ്റ്റഡിയിൽ തന്‍റെ ഭാര്യയുടെ ജാതി പ്പേര് വിളിച്ച് കരുനാഗപ്പള്ളി പൊലീസ് അധിക്ഷേപിക്കുകയും മർദ്ദിക്കുമെന്ന് ഭീഷണിപെടുത്തുകയും ചെയ്തതായി കമാൽ പറഞ്ഞു.

ശശിയും ഞാനും എന്ന  പേരിൽ എഴുതി കൊണ്ടിരിക്കുന്ന നോവലിലെ ചില പരമാര്‍ശങ്ങള്‍ കമല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടിയാണെന്നാണ് പോലീസ് വിശദീകരണം. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് പ്രാഥമികാന്വേഷണം നടത്തി . തുടര്‍ന്നാണ് കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.