ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി വിധിച്ചതിന് പിന്നാലെ ശശികലയെ രൂക്ഷമായി പരിഹസിച്ച് ചലച്ചിത്ര താരം കമല്‍ഹാസന്‍. കാലം നീതി നടപ്പാക്കുമെന്നാണ് കമല്‍ ഹാസന്റെ ട്വീറ്റ്.
ഒരു പഴയ ഗാനം പോസ്റ്റ് ചെയ്താണ് കമലിന്റെ പരിഹാസം. ഇതൊരു പഴയ ഗാനമാണ്. ഊ പാട്ടിന് ഇപ്പോഴും വിലയുണ്ട്. തെറ്റായ ആളുകള്‍ ചിലപ്പോഴൊകെക ജയിക്കും. എന്നാല്‍ ഒരിക്കല്‍ കാലം അതിന്റെ നീതി നടപ്പാക്കുമെന്നും കമല്‍ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി. നേരത്തേയും കമല്‍ ഹാസന്‍ ശശികലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
