കാവേരി പ്രശ്നം കര്‍ഷകരുടെ യോഗവുമായി കമല്‍ഹാസന്‍

ചെന്നൈ: ഈ മാസം 19 ന് കാവേരി പ്രശ്നത്തിൽ ചെന്നൈയിൽ കർഷകരുടെ യോഗം വിളിക്കുമെന്ന് കമൽഹാസൻ. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും പങ്കെടുക്കണമെന്നും കമൽ പറഞ്ഞു. കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരണം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ തമിഴ് സിനിമാ ലോകവും പങ്കെടുത്തിരുന്നു. ജനങ്ങള്‍ക്ക് ദോഷകരമായ ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ല, കാവേരി ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രം തയ്യാറാകണം എന്നിവയായിരുന്നു അന്ന് തമിഴ് സിനിമാ ലോകം ആവശ്യപ്പെട്ടത്.