നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങൾ കൊണ്ടോ കേന്ദ്ര നിലപാടിൽ മാറ്റം ഉണ്ടാകില്ല എഐഎഡിഎംകെയെ വിമര്‍ശിച്ച് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ
ചെന്നൈ: കാവേരി പ്രശ്നത്തില്, നിരാഹാര സമരം ആരംഭിച്ച ഭരണകക്ഷിയായ എഐഎഡിഎംകെയെ വിമര്ശിച്ച് മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽഹാസൻ. നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങൾ കൊണ്ടോ കേന്ദ്ര നിലപാടിൽ മാറ്റം ഉണ്ടാകില്ല. കേന്ദ്രത്തിന്റെ സേവകരായാണ് എഐഎഡിഎംകെ പെരുമാറുന്നതെന്നും നിരാഹാര സമരത്തിൽ വിശ്വസിക്കുന്നില്ലെന്നും കമൽഹാസൻ. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില് തന്റെ നിലപാട് വ്യക്തമാക്കുമെന്നും കമല് തിരുച്ചിറപ്പിള്ളിയില് പറഞ്ഞു
മക്കള് നീതി മയ്യം പാർട്ടിയുടെ രണ്ടാം പൊതു സമ്മേളത്തിലെ മുഖ്യവിഷയം കാവേരി പ്രശ്നം തന്നെയാകുമെന്ന് കമല് വ്യക്തമാക്കി. കേന്ദ്രസർക്കാ
കാവേരി മാനേജ്മെന്റ് ബോര്ഡ് (സി.എം.ബി.) രൂപീകരിക്കാന് സുപ്രീംകോടതി നിര്ദ്ദേശമുണ്ടായിട്ടും നടപടിയെടുക്കാന് തയ്യാറാവാത്ത കേന്ദ്രസര്ക്കാരിന്റെ നിലപാടില് പ്രതിഷേധിച്ചാണ് എഐഎഡിഎംകെ സമരം ആരംഭിച്ചത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്സെല്വം എന്നിവരാണ് ചെന്നൈയില് സമരത്തിന് നേതൃത്വം നല്കുന്നത്. മുഖ്യപ്രതിപക്ഷ കക്ഷിയായ ഡി.എം.കെ. ഏപ്രില് അഞ്ചുമുതല് സംസ്ഥാന വ്യാപക സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.
എഐഎഡിഎംകെ സമരത്തെത്തുടര്ന്ന് കോയമ്പത്തൂരിലെ വ്യാപാര സ്ഥാപനങ്ങള് പലതും അടഞ്ഞുകിടക്കുകയാണ്. കവേരി ബോര്ഡ് പ്രശ്നം ചര്ച്ചചെയ്യാനായി തമിഴ്നാട് ഗവര്ണര് ബന്വാരിലാല് പുരോഹിത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കാണും. കഴിഞ്ഞ ഫെബ്രുവരി 16 ന് തമിഴ്നാടിനും കര്ണ്ണാടകയ്ക്കും ഇടയിലെ കാവേരി ജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങള്ക്ക് പരിഹാരമായി കവേരി മാനേജ്മെന്റ് ബോര്ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്ക്കാരിനോട് നിര്ദേശിച്ചിരുന്നു. എന്നാല് കേന്ദ്ര സര്ക്കാര് പ്രസ്തുത വിഷയത്തില് യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
