തിരുവനന്തപുരം: ദേവികുളം സബ് കളക്ടര്‍ക്കെതിരായ പരാമര്‍ശത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് എതിരായി പരോക്ഷ വിമര്‍ശനവുമായി സിപിഐ. സബ്കളക്ടറുടെ നടപടിയെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് കാനം പറഞ്ഞു. സബ്കളക്ടർ നിർവഹിച്ചത് സ്വന്തം ഉത്തരവാദിത്തമെന്നും കാനം രാജേന്ദ്രൻ വിശദമാക്കി. നിയമലംഘകരെ സഹായിച്ചാൽ അക്കാര്യം കോടതിയെ അറിയിക്കേണ്ടതുണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പഞ്ചായത്തായാലും മറ്റേത് സ്ഥാപനമായാലും നിയമമനുസരിച്ചേ പ്രവർത്തിക്കാൻ കഴിയുവെന്നും കാനം രാജേന്ദ്രന്‍ വിശദമാക്കി.