തിരുവനന്തപുരം: കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ പീഡനശ്രമം സ്ത്രീകള്‍ സുരക്ഷിതയല്ലെന്നതിന്റെ തെളിവാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തൊഴിലിടങ്ങളില്‍ ഉടമകള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കണം. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വകുപ്പിന്റെ നിര്‍മാണം സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും കാനം ആവശ്യപ്പെട്ടു.
മലയാളസിനിമ സംഘടനകള്‍ വിഷയത്തില്‍ ശക്തമായി ഇടപ്പെടാത്തത് നിര്‍ഭാഗ്യകരമാണ്. ഇത്തരം ക്രിമിനലുകള്‍ സിനിമ മേഖലയില്‍ എത്തുന്നതിനെ കുറിച്ച് അന്വേഷണം ആവശ്യമാണെന്നും കാനം പറഞ്ഞു.
