കൊല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനത്തിന് പരോക്ഷ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാന്‍ ആഗ്രഹിക്കുന്നവരാണ് സിപിഐ എന്നും ശരിയെന്ന് തോന്നുന്നത് ചെയ്യുമെന്നും കാനം പറഞ്ഞു.
സിപിഐ നിലപാടിനെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം ആര്‍ക്കുമില്ല. തങ്ങള്‍ പറയുന്നത് മാത്രമാണ് ശരിയെന്ന നിലപാട് കമ്മ്യൂണിസത്തിന് ചേരില്ല. എല്ലാം ശരിയെന്ന് പറയുന്ന പാര്‍ട്ടിയല്ല സിപിഐ എന്നും കാനം വ്യക്തമാക്കി.
ആരുടെയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ മുന്നണിയിലെത്തിയതെന്നും കാനം വ്യക്തമാക്കി. ആരുടെ മുഖം നോക്കിയല്ല സിപിഐ മറുപടി പറയുന്നത്. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ തയാറുകയാണ് വേണ്ടത്. സിപിഐയുടെ നിലപാടുകള്‍ മുന്നണിയെ ശക്തിപ്പെടുത്തുകയേയുള്ളൂവെന്നും കാനം പറഞ്ഞു.
വ്യത്യസ്ത അഭിപ്രായങ്ങള്‍ മുന്നണിക്കകത്തോ ഉഭയകക്ഷി ചര്‍ച്ചയോ നടത്തി പരിഹരിക്കണമെന്നും ഇടതു മുന്നണിയിലും വലതുമുന്നണിയിലും പ്രവര്‍ത്തിച്ച് അനുഭവ പരിചയമുള്ള സിപിഐയ്‌ക്ക് എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അത് മുന്നണിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കോടിയേരി ഇന്ന് പറഞ്ഞിരുന്നു. ഇടതുമുന്നണി ശക്തിപ്പെടുത്തുന്ന നിലപാടുകളുമായി യോജിച്ച് മുന്നോട്ടുപോകാനാണ് സിപിഐയും സിപിഐഎമ്മും ശ്രമിക്കേണ്ടതെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
