എയർപോർട്ടിനുള്ളിലെ സർവീസ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗതമന്ത്രി. നാളെ തിരുവനന്തപുരത്ത് നടക്കുന്ന എയർലൈൻ കമ്പനികളുടെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: എയർപോർട്ടിനുള്ളിലെ സർവീസ് വാഹനങ്ങളെല്ലാം ഇലക്ട്രിക് ആക്കുന്ന കാര്യം പരിഗണനയിലെന്ന് ഗതാഗതമന്ത്രി. നാളെ തിരുവനന്തപുരത്ത് നടക്കുന്ന എയർലൈൻ കമ്പനികളുടെ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി സൗഹാർദ്ദ നയത്തിന്‍റെ ഭാഗമായി വിമാനത്താവളത്തിനുള്ളിൽ സവ്വീസ് നടത്തുന്ന ബസുകളും ഗ്രൗണ്ട് ജീവനക്കാരുടെ വാഹനങ്ങളും ഇലക്ട്രോണിക് വാഹനങ്ങളാക്കുന്ന കാര്യം പരിഗണനയിലുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് വിമാന കമ്പനികളാണ്.
വിമാനത്താവളം പ്രവർത്തനം തുടങ്ങുമ്പോളുള്ള ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് എത്ര കമ്പനികൾ സർവ്വീസ് നടത്തുമെന്ന കാര്യത്തിലും യോഗത്തിൽ ധാരണയാകും. അപേക്ഷ നൽകിയ കമ്പനികളുടെ പ്രതിനിധികളുമായി എംഡിയുടെ അധ്യക്ഷതയിൽ ആയിരിക്കും യോഗം.
രാജ്യാന്തര സർവ്വീസിന് കേന്ദ്ര സർക്കാർ അനുമതി കിട്ടിയിട്ടില്ലെങ്കിലും സർവീസ് തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച വിദേശ വിമാന കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് കിയാൽ അധികൃതർ പറയുന്നത്
