ചട്ടം ലംഘിച്ച് മുന്‍ വര്‍ഷം നടത്തിയ പ്രവേശനം സാധൂകരിക്കാനുള്ളതാണ് ബില്‍
കണ്ണൂര്: കണ്ണൂര്, കരുണ മെഡിക്കല് കോളേജുകള് ചട്ടം ലംഘിച്ച് മുന് വര്ഷം നടത്തിയ പ്രവേശനം സാധൂകരിക്കാനുള്ള ബില് ഇന്ന് നിയമസഭ പാസാക്കും. പ്രവേശനത്തെ അനുകൂലിച്ചുള്ള ഓര്ഡിനന്സിന്റെ സാധുത സംബന്ധിച്ച കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ബില് പാസാക്കുന്നത്. വിഷയത്തില് പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് പ്രധാനമായിരിക്കും.
രണ്ട് കോളേജുകളിലും ചട്ടം ലംഘിച്ച് നടത്തിയ 135 വിദ്യാര്ത്ഥികളുടെ പ്രവേശനം ജയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഇത് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ചിരുന്നു. അതിന് പിന്നാലെയാണ് സര്ക്കാര് ഓര്ഡിനന്സ് ഇറക്കിയത്. ഓര്ഡിനന്സ് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ മെഡിക്കല് കൗണ്സിലാണ് സമീപിച്ചത്. നിയമസഭ ബില് പാസാക്കിയാലും സുപ്രീം കോടതി സ്റ്റേ ചെയ്താല് അതിനായിരിക്കും സാധുത.
