തൃശ്ശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചര്‍ച്ചയില്‍ തങ്ങള്‍ക്ക് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മറുപടിയുമായി കണ്ണൂരിലെ നേതാക്കള്‍. പാര്‍ട്ടിയുടെ സുഖലോലുപതയില്‍ കഴിയുന്ന മറ്റു ജില്ലകാര്‍ക്ക് കണ്ണൂരിന്റെ അവസ്ഥ മനസിലായിട്ടില്ലെന്ന് വിമര്‍ശനങ്ങളെ പ്രതിരോധിച്ചു കൊണ്ട് കണ്ണൂരിലെ നേതാക്കള്‍ പറഞ്ഞു. 

കണ്ണൂരില്‍ പാര്‍ട്ടി ഇപ്പോഴും നിലനില്‍ക്കുന്നത് ചെറുത്ത് നില്‍പ്പിലൂടെയാണെന്നും എതിരാളികളെ നേരിടാന്‍ പ്രതിരോധം സൃഷ്ടിക്കേണ്ടി വരുമെന്നും കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ പൊതുചര്‍ച്ചയില്‍ പറഞ്ഞു.