കണ്ണൂര്‍ മെഡിക്കൽ കോളേജിലെ ഈ വര്‍ഷത്തെ മെഡിക്കൽ പ്രവേശനത്തിന് അനുമതി നൽകണോ വേണ്ടയോ എന്നതിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. കോടതി ഉത്തരവ് അംഗീകരിക്കാതെ 2016-, 2017 വര്‍ഷത്തെ പ്രവേശനത്തിന് വീണ്ടും അനുമതി തേടിയതിന് കണ്ണൂര് മെഡിക്കൽ കോളേജിനോട് വിദ്യാര്‍ത്ഥികൾക്ക് ഇരട്ടിഫീസ് തിരിച്ചു നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ദില്ലി: കണ്ണൂര്‍ മെഡിക്കൽ കോളേജിലെ ഈ വര്‍ഷത്തെ മെഡിക്കൽ പ്രവേശനത്തിന് അനുമതി നൽകണോ വേണ്ടയോ എന്നതിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. കോടതി ഉത്തരവ് അംഗീകരിക്കാതെ 2016-, 2017 വര്‍ഷത്തെ പ്രവേശനത്തിന് വീണ്ടും അനുമതി തേടിയതിന് കണ്ണൂര് മെഡിക്കൽ കോളേജിനോട് വിദ്യാര്‍ത്ഥികൾക്ക് ഇരട്ടിഫീസ് തിരിച്ചു നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യാനും കോടതി ആവശ്യപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത് നടപ്പാക്കിയ ശേഷമേ ഈ വര്‍ഷത്തെ പ്രവേശനത്തിന് അനുമതി നൽകൂവെന്നായിരുന്നു കോടതി ഉത്തരവ്. വിദ്യാര്‍ത്ഥികൾക്ക് ഇരട്ടിഫീസ് തിരിച്ചു നൽകിയില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേസിൽ കുട്ടികൾക്ക് പറയാനുള്ളത് കേൾക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.