തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കണ്ണൂരിൽ നടക്കും. മെട്രോ നിര്‍മാണ ജോലികൾ നടക്കുന്നതിനാലാണ് നേരത്തെ നിശ്ചയിച്ച വേദിയായ കൊച്ചിയിൽ നിന്നും സ്കൂള്‍ കലോത്സവം മാറ്റിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇത് മൂന്നാം തവണയാണ് കൊച്ചിയിൽ നിന്നും കലോത്സവം മാറ്റുന്നത്. കായികമേള മലപ്പുറത്തും ശാസ്ത്രമേള പാലക്കാടും നടക്കും. 2007ലാണ് അവസാനമായി സ്കൂൾ കലാമേള കണ്ണൂരിൽ നടന്നത്.