ദില്ലി: പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണോ അതോ നിരുത്സാഹപ്പെടുത്തണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. അഭിമന്യു വധത്തിന് പിന്നിൽ പ്രവര്‍ത്തിച്ച സംഘടനകള്‍ ഉണ്ടാകുന്നതിന് മുന്പ് തന്നെ മതവും മതസഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം രീതികളെ സുന്നി സംഘടനകള്‍  പ്രോല്‍സാഹിപ്പിക്കുന്നില്ല. സിപിഎം രാമായണ മാസം ആചരിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്നും കാന്തപുരം ദില്ലിയിൽ പറഞ്ഞു.