കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ സംഭവവുമായി കെ എം ഷാജിയുടെ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് കെ ടി ജലീല്‍. രണ്ടും രണ്ട് കേസാണ്. ഷാജിയുടെത് വർഗ്ഗീയതയുമായി ബന്ധപ്പെട്ട കേസാണ്. 

തിരുവനന്തപുരം: കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ സംഭവവുമായി കെ എം ഷാജിയുടെ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് കെ ടി ജലീല്‍. രണ്ടും രണ്ട് കേസാണ്. ഷാജിയുടെത് വർഗ്ഗീയതയുമായി ബന്ധപ്പെട്ട കേസാണ്. എന്നാല്‍ കാരാട്ട് റസാഖിന്‍റെത് വെറുമൊരു തെരഞ്ഞെടുപ്പ് കേസാണെന്നും കെ ടി ജലീല്‍ പറഞ്ഞു. ആർക്കെതിരെയും വ്യക്തിഹത്യ നടത്തരുതെന്ന് തന്നെയാണ് തന്‍റെ അഭിപ്രായമെന്നും കെ ടി ജലീൽ പറഞ്ഞു. 

വഖഫ് ട്രിബ്യൂണൽ നിയമനത്തെ കുറിച്ച് സമസ്ത ഉന്നയിക്കുന്ന വാദം അടിസ്ഥാനരഹിതമാണെന്നും സ്വന്തം പാർട്ടിക്കാരെ തിരുകി കയറ്റാൻ ശ്രമിച്ചിട്ടില്ല. സമസ്തയുമായി ഒരു തർക്കത്തിന് സർക്കാരില്ല. എന്നാല്‍ ചർച്ചയ്ക്ക് തയ്യാറാണെന്നും കെ ടി ജലീല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.