2011ല്‍ സ്കൂൾ ബസ് പാർവതി പുത്തനാറിലേക്കു മറിഞ്ഞു 6 വിദ്യാർത്ഥികൾ ആണ് മരിച്ചത്. രക്ഷപെട്ട ഇർഫാൻ അന്ന് മുതൽ ചികിത്സയിൽ ആയിരുന്നു. 

തിരുവനന്തപുരം: കരിക്കകം വാഹന അപകടത്തെ തുടര്‍ന്ന് 7 വർഷമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ഇർഫാൻ മരിച്ചു. 2011ല്‍ സ്കൂൾ ബസ് പാർവതി പുത്തനാറിലേക്കു മറിഞ്ഞു 6 വിദ്യാർത്ഥികൾ ആണ് മരിച്ചത്. രക്ഷപെട്ട ഇർഫാൻ അന്ന് മുതൽ ചികിത്സയിൽ ആയിരുന്നു.

2011 ഫെബ്രുവരി 17 ന് അവര്‍ സ്‌കൂളിലേക്ക് പോയ വാന്‍ പാര്‍വതീ പുത്തനാറിലേക്ക് പതിക്കുകയായിരുന്നു. തിരുവനന്തപുരം പേട്ട ലിറ്റില്‍ ഹേര്‍ട്ട്‌സ് കിന്റര്‍ഗാര്‍ട്ടനിലേക്കുള്ള യാത്രയാണ് ദുരന്തമായത്. സങ്കീര്‍ണ്ണമായ ചികിത്സകളുടെയും ഫലമായി ഇര്‍ഫാന്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു.