കോഴിക്കോട്: കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. ബംഗലൂരുവില്‍ നിന്നും എത്തിയ സ്പൈസ് ജെറ്റ് വിമാനമാണ് റണ്‍വേയില്‍ നിന്നും തെന്നി നീങ്ങിയത്. യാത്രക്കാര്‍ എല്ലാം സുരക്ഷിതരാണ്.

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം, 60 യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്നും എത്തിയ സ്പൈസ് ജെറ്റ് വിമാനം ലാന്‍റ് ചെയ്യേണ്ടിയിരുന്നത് റണ്‍വേയുടെ മധ്യഭാഗത്തായിരുന്നു. എന്നാല്‍ ഇടതുവശം ചേര്‍ന്ന് ഇറങ്ങിയ വിമാനം ഈ രീതിയില്‍ 300 മീറ്ററോളം മുന്നോട്ട് പോയി. 

മോശം കാലവസ്ഥയും കാറ്റും വിമാനത്തിന്‍റെ ലാന്‍റിങ്ങിനെ ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ വിമാനതാവള അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.