കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സിഫോര്‍ സര്‍വേ

First Published 27, Mar 2018, 9:09 AM IST
Karnataka Assembly Elections Congress Will Better its 2013 Tally Predicts Survey
Highlights
  • കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സിഫോര്‍ സര്‍വേ
  • 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 122ല്‍ നിന്ന് ഇത്തവണ സീറ്റെണ്ണം 126 ആക്കും

ബംഗലൂരു: കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സിഫോര്‍ സര്‍വേ. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 122ല്‍ നിന്ന് ഇത്തവണ സീറ്റെണ്ണം 126 ആക്കും. ബിജെപിക്കും നേട്ടമുണ്ടാകും. 2013ല്‍ നേടിയ 40 സീറ്റ് ബിജെപി 70 സീറ്റുകളാക്കി വര്‍ധിപ്പിക്കും. അതേസമയം ജെഡിഎസിന്റെ 40 സീറ്റുകള്‍ 27 ആയി കുറയും. മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ഏഴു ശതമാനം വോട്ടും മാത്രമേ ലഭിക്കൂവെന്നും സര്‍വേ പറയുന്നു.ട

2013 ല്‍ കോണ്‍ഗ്രസിന്‍റെ വിജയം പ്രവചിച്ച സര്‍വേയാണ സിഫോറിന്‍റെത്. അന്ന് കോണ്‍ഗ്രസിന് 119-120 സീറ്റ് കിട്ടുമെന്നായിരുന്നു സിഫോറിന്റെ പ്രവചനം. അന്ന് അവര്‍ക്കു ലഭിച്ചതാകട്ടെ, 122 സീറ്റുകള്‍. ഇത്തവണ വോട്ടുവിഹിതത്തില്‍ ഒന്‍പതു ശതമാനം വര്‍ധനയോടെ കോണ്‍ഗ്രസ് 46 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 31 ശതമാനം, ജെഡിഎസിന് 16 ശതമാനം എന്നിങ്ങനെയാകും വോട്ടുവിഹിതം. പ്രവചനത്തില്‍ ഒരു ശതമാനത്തിന്റെ തെറ്റു മാത്രമേ വരാന്‍ സാധ്യതയുള്ളൂവെന്നാണു സിഫോറിന്റെ അവകാശവാദം.
 
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി  ബി.എസ് യെദ്യൂരപ്പയെ അവതരിപ്പിച്ചത് സ്വീകരിക്കപ്പെട്ടില്ലെന്നും, സിദ്ധരാമയ്യ തന്നെയാണ് ഇപ്പോഴും ഇഷ്ട മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും സര്‍വേ പറയുന്നു. അതേ സമയം ബിജെപിയെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുകയാണ് സിദ്ധരാമയ്യ  ബിജെപിയുടെ വോട്ടുബാങ്കില്‍ വിള്ളുണ്ടാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ലിംഗായത്തുകളെ പ്രത്യേക മതമാക്കി വിഷയം കേന്ദ്രത്തിന് വിട്ട് ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഇതിനൊപ്പം തന്നെ കര്‍ണാടക കോണ്‍ഗ്രസ് പിടിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം ബിജെപി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു എന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.  ക്ഷേത്ര സന്ദര്‍ശനവുമായി രാഹുല്‍ ഗാന്ധി കര്‍ണാടകത്തില്‍ പര്യടനം തുടരുന്ന്  ഹിന്ദുത്വ വിഭാഗത്തിലും കോണ്‍ഗ്രസ് കടന്നുകയറുന്നുണ്ട്.

loader