കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുഖം കൊടുക്കാതെ കര്‍ണാടക ഗവര്‍ണര്‍ കാത്തിരിക്കാന്‍ നിര്‍ദ്ദേശം
ബംഗളുരു: കോണ്ഗ്രസ് നേതാക്കള്ക്ക് കാണാനുളള അവസരം നിഷേധിച്ച് കര്ണാടക ഗവര്ണര്. കോണ്ഗ്രസ് നേതാവ് പരമേശ്വര ഗവര്ണറുടെ വസതിയിലെത്തിയെങ്കിലും കാണാനുളള അവസരം നിഷേധിക്കുകയായിരുന്നു. കാത്തുനിന്നതിന് ശേഷം അദ്ദേഹം മടങ്ങി പോയി. അന്തിമ ഫലം വരുന്നത് വരെ കാത്തിരിക്കാന് കോണ്ഗ്രസിനോട് ഗവര്ണര് നിര്ദ്ദേശിച്ചതായാണ് സൂചന.
അതേസമയം, മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്ണറെ കാണാനായി രാജ് ഭവനനിലേക്ക് തിരിച്ചു. ജെഡിഎസുമായി ചേര്ന്ന് സര്ക്കാരുണ്ടാക്കാനുള്ള കോണ്ഗ്രസിന്റെ നീക്കത്തിന് പിന്നാലെയാണ് നേതാക്കള് ഗവര്ണറെ കാണാന് ശ്രമിച്ചത്.
ജെഡിഎസിന് കോണ്ഗ്രസ് നിരുപാധിക പിന്തുണ നല്കിയിട്ടുണ്ട്. കുമാര സ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് നീക്കം. കോണ്ഗ്രസ് വാഗ്ദാനം ജെഡിഎസ് സ്വാഗതം ചെയ്തു. സര്ക്കാര് രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുമെന്നാണ് കെ.സി വേണുഗോപാല് പറഞ്ഞത്. ബിജെപിയെ ഒഴിവാക്കാന് എന്തു ത്യാഗവും ചെയ്യുമെന്നും ചര്ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നുമാണ് കെ.സി വേണുഗോപാല് പറഞ്ഞത്. മന്ത്രിസഭ രൂപീകരിക്കാന് അവകാശം ഉന്നയിക്കുമെന്ന് കെ.സി വേണുഗോപാല് പറഞ്ഞു
