ഹര്‍ജി ഇന്ന് രാത്രി തന്നെ സുപ്രീംകോടി പരിഗണിക്കും

ദില്ലി: കര്‍ണാടക വിഷയത്തില്‍ സുപ്രീംകോടതിയില്‍ അസാധാരണ നടപടികള്‍. കോണ്‍ഗ്രസിന്‍റെ ഹര്‍ജി ഇന്ന് രാത്രി തന്നെ സുപ്രീംകോടി പരിഗണിക്കും. പുലര്‍ച്ചെ 1.45ന് മൂന്നംഗ ബഞ്ച് ഹര്‍ജി പരിഗണിക്കാനാണ് തീരുമാനം.ആറാം നമ്പര്‍ കോടതിയാലും ഹര്‍ജി പരിഗണിക്കുക. ഇന്ന് രാവിലെ 9 മണിക്ക് യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുകയാണ്. 

ബിജെപിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കോണ്‍ഗ്രസ് സമീപിച്ചിരുന്നു. ഇതിനുപിന്നാലെ സുപ്രീംകോടതി രജിസ്‌ട്രാര്‍ ചീഫ് ജസ്റ്റിസിനെ വീട്ടിലെത്തി കണ്ടതോടെയാണ് അസാധാരണ നടപടിക്ക് കളമൊരുങ്ങിയത്. ഹര്‍ജി അടിയന്തരമായി രാത്രി തന്നെ പരിഗണിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയായിരുന്നു.