മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യ പിന്നില്‍

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരുമ്പോള്‍ ആദ്യ ഫല സൂചനകളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു. എന്നാല്‍ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യ പിന്നിലാണ്. 77 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ തുടരുകയാണ്. 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നിരിക്കുന്നത്. കോണ്‍ഗ്രസിന് പിന്നാലെ ബിഡെപിയും നിര്‍ണായക സാന്നിധ്യമായുണ്ട്. 

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ തല്‍സമയ വിവരം ലഭ്യമാകാന്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ടിവിയും വെബ് സൈറ്റ് www.asianetnews.comഉം സന്ദര്‍ശിക്കുക.