കർണാടകയില്‍ വകുപ്പ് വിഭജനത്തിന് ധാരണ  ധനകാര്യ വകുപ്പ് ജെഡിഎസിന് ലഭിക്കും ആഭ്യന്തരം കോൺഗ്രസിനാണ് മന്ത്രിസഭാ വികസനം ശനിയാഴ്ച ഉണ്ടായേക്കും 

ബംഗളൂരു: കർണാടകയില്‍ കോൺഗ്രസും ജെഡിഎസും തമ്മിൽ വകുപ്പുവിഭജനത്തിൽ ധാരണയായി. ധനകാര്യം ജെഡിഎസും ആഭ്യന്തരം കോൺഗ്രസും കൈകാര്യം ചെയ്യും. എന്നാൽ, ഇന്‍റലിജൻസ് വകുപ്പ് മുഖ്യമന്ത്രി കൈവശം വെക്കും.

ഊർജം, ജലവിഭവ വകുപ്പുകളും കോൺഗ്രസിനാവും. അഞ്ച് തവണയായി നടന്ന ചർച്ചകൾക്കൊടുവിലാണ് ഇരുകൂട്ടരും ധാരണയിലെത്തിയത്. ശനിയാഴ്ചയോടെ മന്ത്രിസഭാ വിപുലീകരണം ഉണ്ടാകുമെന്നാണ് സൂചന. സർക്കാർ അധികാരമേറ്റ് ഒരാഴ്ച കഴിഞ്ഞിട്ടും മന്ത്രിസഭാ വികസനം നടത്താൻ കഴിയാതിരുന്നത് കോൺഗ്രസിനും ജെഡിഎസിനും ക്ഷീണമായിരുന്നു.