രക്തസമ്മർദം കുറഞ്ഞതുകൊണ്ടാണ് കരുണാനിധിയെ പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് എ.രാജ അറിയിച്ചു. ഇപ്പോൾ രക്തസമ്മർദം സാധാരണനിലയിലായെന്നും അണികൾ സംയമനം പാലിക്കണമെന്നും രാജ പറഞ്ഞു.
ചെന്നൈ: ആരോഗ്യനില അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി. കരുണാനിധി ഐസിയുവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. കരുണാനിധിയുടെ രക്തസമ്മർദം സാധാരണ നിലയിലായെന്ന് ആശ്രുപത്രി അതികൃതര്‍ മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നു.
രക്തസമ്മർദം കുറഞ്ഞതുകൊണ്ടാണ് കരുണാനിധിയെ പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് എ.രാജ അറിയിച്ചു. ഇപ്പോൾ രക്തസമ്മർദം സാധാരണനിലയിലായെന്നും അണികൾ സംയമനം പാലിക്കണമെന്നും രാജ പറഞ്ഞു.
ഗുരുതരാവസ്ഥയില്‍ തുടരുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ആരോഗ്യനില വെള്ളിയാഴ്ച്ച രാത്രി വഷളായത് ആശങ്ക പടർത്തിയിരുന്നു. തുടർന്ന്, അഭ്യൂഹങ്ങളും പരക്കാൻ ആരംഭിച്ചു. മാധ്യമപ്രവർത്തകരുടെ വൻനിരയ്ക്ക് പുറമേ നൂറുകണക്കിന് ഡിഎംകെ പ്രവർത്തകരും ഗോപാലപുരത്തെ വീട്ടിലേക്ക് ഒഴുകിയെത്തി. ഇതോടെ കൂടുതൽ പൊലീസിനെ ഇവിടെ വിന്യസിക്കുകയും വഴികളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. രാത്രി പന്ത്രണ്ടരയോടെയാണ് കാവേരി ആശുപത്രിയിലേക്ക് കരുണാനിധിയെ മാറ്റിയത്.