കാസർകോട്: ഇരട്ടക്കൊലപാതകം നടന്ന കാസർകോട് പെരിയയിൽ മാർച്ച് ഒന്നിന് സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം. എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ മുഴുവൻ പാർട്ടി അംഗങ്ങളും നിർബന്ധമായും പങ്കെടുക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

ഫെബ്രുവരി 17 നാണ് കല്യോട്ടിനടുത്ത് ഇരട്ടക്കൊല നടന്നത്​. ജീപ്പിലെത്തിയ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഇതുവരെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 
സി പി എം പെ​രി​യ മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം എ ​പീ​താം​ബ​ര​ൻ, സജി ജോര്‍ജ്,  ഏച്ചിലടുക്കം സ്വദേശി സുരേഷ്, ഗിജിന്‍, ശ്രീരാഗ്, ഒാട്ടോ ഡ്രൈവര്‍ അനിൽകുമാർ എന്നിവരും 19 വയസുകാരന്‍ അശ്വിനുമാണ് അറസ്റ്റിലായത്.