കാസർഗോഡ്: വിവാഹ പരസ്യംനൽകിയ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് തേടുന്നു. വയനാട് സ്വദേശിയായ മുപ്പത്തഞ്ചുവയസുകാരൻ രാജേഷിനായാണ് കാസര്‍കോഡ് കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ: നാല്‍പതുകാരിയായ സ്ത്രീ വരനെആവശ്യമുണ്ടെന്ന കോളത്തിൽ നൽകിയ പരസ്യം കണ്ട് വിവാഹം ചെയ്യാൻ സന്നദ്ധനായി രാജേഷ് എത്തുകയായിരുന്നു. കാസർഗോഡ്-കർണാടക അതിർത്തിയായ ഹൊസങ്കടിയിലെ ലോഡ്ജിലെത്തിയാണ് യുവതിയെ യുവാവ് പീഡിപ്പിച്ചത്. വിവാഹവാഗ്ദാനം പാലിക്കാതെ യുവാവു മുങ്ങിയതോടെയാണ് തളിപ്പറമ്പ് സ്വദേശിനിയായ യുവതി കുമ്പള സി.ഐക്കു പരാതി നൽകിയത്.

വിവാഹ പരസ്യം കണ്ടു യുവതിയെ യുവാവ് വിളിക്കുകയായിരുന്നു. പരിചയപ്പെടുകയും സംസാരിക്കയും ചെയ്തതിനുശേഷം കര്‍ണ്ണാടകത്തിലെ ഏതെങ്കിലും ക്ഷേത്രത്തിലെത്തി വിവാഹം ചെയ്യാമെന്നു തീരുമാനിച്ചു. കാസർഗോട്ടെത്തി രാത്രിയായതിനാൽ ലോഡ്ജിൽ മുറിയെടുക്കാൻ തീരുമാനിച്ചു. പ

ക്ഷേ, വിവാഹിതരല്ലാത്തതിനാൽ മുറി നൽകാൻ ലോഡ്ജുകാർ തയാറായില്ല. യാത്ര തുടർന്നെങ്കിലും ഹൊസങ്കടിയിൽ മുറിയെടുക്കുകയായിരുന്നു. ലോഡ്ജ് മുറിയിൽവച്ചു പീഡിപ്പിച്ചശേഷം രാവിലെ പുറത്തുപോയ രാജേഷ് തിരിച്ചുവന്നില്ലെന്നാണു യുവതിയുടെ പരാതി.