വൈകുന്നേരത്തോടെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും.

കാസർകോട്: കാസർകോട് ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ അഞ്ചുപേരെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച കൂടുതൽ ആയുധങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. വൈകുന്നേരത്തോടെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനിടെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് ജില്ലയിലെത്തുന്നുണ്ട്. സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് ശിലാസാഥാപനം അടക്കമുള്ള പരിപാടികൾക്കായാണ് മുഖ്യമന്ത്രി എത്തുന്നത്. കേസിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് ഡിവൈഎസ്പി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധ സാധ്യത മുന്നിൽ കണ്ട് വൻ പൊലീസ് സേനയെയാണ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.