ബെഗളൂരു: കന്നഡ സംസാരിക്കാത്തതിന്‍റെ പേരില്‍ കാശ്മീരി യുവാക്കളെ ബെംഗളൂരൂവില്‍ മര്‍ദ്ദിച്ചതിനെതിരെ ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി. ഡിസംബര്‍ 11 നാണ് യുവാക്കള്‍ക്കെതിരെ ആക്രമണമുണ്ടായത്. യുവാക്കളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നിയമ നടപടിയെടുക്കണമെന്ന് ട്വിറ്ററിലൂടെയാണ് മുഫ്തി ആവശ്യപ്പെട്ടത്.

ഇരുപത്തിനാലു കാരനായ ഹോട്ടല്‍ മാനേജ്മെന്‍റ് വിദ്യാര്‍ത്ഥിയേയും സഹോദരനേയുമാണ് ഒരു സംഘം മര്‍ദ്ദിച്ചത്. ബെഗളൂരുവിലെ സജ്ഞയ് നഗറിലെ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇവരെ മര്‍ദ്ദിക്കുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനം അക്രമി സംഘം തല്ലി തകര്‍ക്കുകയും ചെയ്തു. ബസ് സ്റ്റോപ്പിന് സമീപമുള്ള സിസിടിവി യില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭ്യമായതോടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.