ഈ തവണ അവധിക്ക് വരുന്ന പപ്പയെ ഞാന്‍ തിരിച്ച് വിടില്ലെന്ന് എട്ടു വയസുകാരി സൊഹ്റ പറയുമ്പോള്‍ വിങ്ങിപ്പൊട്ടുന്നത് തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഷീദ് ഷായുടെ കുടുംബമാണ്.  കഴി‌ഞ്ഞ വര്‍ഷം ആഗസ്റ്റ് 28 നാണ് അബ്ദുള്‍ റാഷിദ് ഷായെ തീവ്രവാദികള്‍ വെടിവച്ച് കൊലപ്പടുത്തിയത്. ജമ്മു കശ്മീരിലെ അനന്ത്നാഗ്പൂരില്‍ വച്ചാണ് ഷാ മരിച്ചത്.


കശ്മീര്‍: ഈ തവണ അവധിക്ക് വരുന്ന പപ്പയെ ഞാന്‍ തിരിച്ച് വിടില്ലെന്ന് എട്ടു വയസുകാരി സൊഹ്റ പറയുമ്പോള്‍ വിങ്ങിപ്പൊട്ടുന്നത് തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഷീദ് ഷായുടെ കുടുംബമാണ്. കഴി‌ഞ്ഞ വര്‍ഷം ആഗസ്റ്റ് 28 നാണ് അബ്ദുള്‍ റാഷിദ് ഷായെ തീവ്രവാദികള്‍ വെടിവച്ച് കൊലപ്പടുത്തിയത്. ജമ്മു കശ്മീരിലെ അനന്ത്നാഗ്പൂരില്‍ വച്ചാണ് ഷാ മരിച്ചത്.

എന്നാല്‍ പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയിലാണ് അബ്ദുള്‍ റഷീദ് ഷായുടെ മകള്‍ സൊഹ്റയുള്ളത്. പപ്പാ എന്ന് വരുമെന്ന് ചോദിച്ച് അവളുടെ കരച്ചില്‍ നില്‍ക്കാതായതോടെ ഹജ്ജിന് പോയിരിക്കുകയാണെന്നാണ് വീട്ടുകാര്‍ സൊഹ്റയോട് പറഞ്ഞിരിക്കുന്നത്. ഉടന്‍ തിരികെ വരുമെന്ന് പറഞ്ഞാണ് അവളെ ആശ്വസിപ്പിക്കുന്നതെന്ന് കുടുംബാംഗങ്ങളും വിശദമാക്കുന്നു. 

അവളെ ഒന്ന് ചിരിച്ച് കാണാന്‍ ഏറെ പരിശ്രമിക്കണ്ട സ്ഥിതിയാണെന്നും ഷായുടെ വീട്ടുകാര്‍ പറയുന്നു. അവളെ ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങളില്‍ അല്‍പമെങ്കിലും വിജയിക്കാനായത് സഹോദരിക്കാണെന്നും വീട്ടുകാര്‍ പറയുന്നു. പപ്പ വരുമെന്ന സഹോദരിയുടെ ഉറപ്പിനെ വിശ്വസിച്ചാണ് അവളുള്ളത്. പിതാവിന്റെ സംസ്കാര ചടങ്ങുകളില്‍ മൈലാഞ്ചിയണിഞ്ഞ കൈകളുമായി പങ്കെടുത്ത എട്ടു വയസുകാരിയുടെ കരച്ചില്‍ ആരും മറന്നിട്ടില്ല. 

തീവ്രവാദികള്‍ വെടിവച്ച് കൊലപ്പെടുത്തിയതാണെങ്കിലും പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് സഹായമൊന്നും ലഭിച്ചില്ലെന്ന് കുടുംബം പറയുന്നു. ഷായ്ക്ക് രണ്ടു ഭാര്യമാര്‍ ഉള്ളതാണ് സഹായധനം നല്‍കുന്നതിലെ തടസ്സമെന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്. നിലവില്‍ ഷായുടെ ബന്ധുക്കളാണ് സൈഹ്റയെയു സഹോദരിയേയും സംരക്ഷിക്കുന്നത്.