കശ്മീരില്‍ നിന്നുളള ഐഎഎസ് ഉദ്യോഗസ്ഥനായ ഷാ ഫൈസല്‍ രാജിവച്ചു.
ജമ്മു: കശ്മീരില്‍ നിന്നുളള ഐഎഎസ് ഉദ്യോഗസ്ഥനായ ഷാ ഫൈസല്‍ രാജിവച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ആദ്യ കശ്മീര്‍ സ്വദേശിയാണ് ഷാ ഫൈസല്‍.
രാഷ്ട്രീയത്തിലിറങ്ങാനാണ് ഐഎഎസ് വിട്ടത്. നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയില്‍ ചേരും എന്നും ഷാ ഫൈസല്‍ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബാരാമുളള സീറ്റില്‍ നിന്ന് മത്സരിക്കുമെന്നാണ് സൂചന.
Scroll to load tweet…
സിവിൽ സർവ്വീസസ് പരീക്ഷയിൽ ഷാ ഫൈസൽ ചരിത്രം കുറിച്ചത് രണ്ടായിരത്തി പത്തിൽ. ജമ്മുകശ്മീരിൽ നിന്നുള്ള ഈ ഒന്നാം റാങ്ക് ജേതാവ് കശ്മീരി യുവത്വത്തിന്‍റെ പുതിയ പ്രതീകമായാണ് ദേശീയ ശ്രദ്ധ നേടിയത്. ജമ്മുകശ്മീരിൽ ജില്ലാ കളക്ടറുടെയും സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെയും ചുമതല വഹിച്ച ഷാ ഫൈസൽ പിന്നീട് അവധിയെടുത്ത് ഹാർവാഡ് സർവ്വകലാശാലയിൽ ഉപരിപഠനത്തിന് പോയി. അടുത്തിടെ തിരിച്ചെത്തിയ ഫൈസൽ ഐഎഎസിൽ നിന്ന് രാജി നല്‍കി. രാഷ്ട്രീയത്തിലിറങ്ങാനാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. ഷാ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ സ്വാഗതം ചെയ്ത് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥവൃന്ദത്തിന്‍റെ നഷ്ടം രാഷ്ട്രീയത്തിന് നേട്ടമായെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രതികരണം. ബാരാമുള്ള മണ്ഡലത്തിൽ ഷാ ഫൈസൽ നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. വെള്ളിയാഴ്ച മാധ്യമങ്ങളെ കണ്ട് ഭാവി പരിപാടി പ്രഖ്യാപിക്കുമെന്ന് ഷാ ഫൈസൽ വ്യക്തമാക്കി.