കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല വിജ്ഞാപന കാലാവധി അടുത്തമാസം നാലിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ആശങ്കകളുമായി ആന്‍േറാ ആന്റണി എംപി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെയെ കണ്ടത്. കേരളമടക്കം ആറ് സംസ്ഥാനങ്ങളെ ബാധിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തമിഴ്‌നാട് നിലപാട് വ്യക്തമാക്കാത്തതിനാല്‍ അന്തിമ വിജ്ഞാപനം വൈകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷം ഇടക്കാല റിപ്പോര്‍ട്ട് നീട്ടുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും
ഒരു വില്ലേജിനകത്തുള്ള മേഖലകളെ ജനവാസം, വനം, കൃഷിയിടം, പ്ലാന്റേഷന്‍ എന്ന രീതിയില്‍ വെവ്വേറെ പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് കേരളം വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടത്. ഒരു വില്ലേജിനെ ഒന്നായി മാത്രമേ പരിഗണിക്കൂവെന്നാണ് കേന്ദ്രനിലപാട്. 123 വില്ലേജുകളില്‍ പഠനം നടത്തി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച വിദഗ്ദ്ധസമിതി റിപ്പോട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ളത്.
