ഗൗരിലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിൽ ഈ സംഘടനയുടെ പങ്ക് ചൂണ്ടിക്കാണിച്ചാണ് കവിത ലങ്കേഷ് ഇപ്രകാരം പറഞ്ഞത്. ​

ബംഗളൂരു: സമാന്തര ഹൈന്ദവ സംഘടനയായ സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കവിതാ ലങ്കേഷ്. കഴിഞ്ഞ വർഷം തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട എഴുത്തുകാരിയും മാധ്യമപ്രവർ‌ത്തകയുമായിരുന്ന ​ഗൗരി ലങ്കേഷിന്റെ സഹോദരിയാണ് കവിതാ ലങ്കേഷ്. ഗൗരിലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിൽ ഈ സംഘടനയുടെ പങ്ക് ചൂണ്ടിക്കാണിച്ചാണ് കവിത ലങ്കേഷ് ഇപ്രകാരം പറഞ്ഞത്. ​ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. ഇതുവരെ പന്ത്രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

സെപ്റ്റംബർ അഞ്ചിനാണ് ബൈക്കിലെത്തിയ അജ്ഞാത സം​ഘം ബം​ഗളൂരുവിലെ വീടിന് മുന്നിൽ വച്ച് ​ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നത്. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെല്ലാവരും സനാതൻ സൻസ്തയുമായി ബന്ധമുള്ളവരായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. കർണാടകത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ​ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്നത്. അന്വേഷണത്തിൽ താൻ തൃപ്തയാണെന്നും കവിത ലങ്കേഷ് പറയുന്നു. മറ്റ് തീവ്രവാദ ​​ഗ്രൂപ്പുകളെപ്പോലെ തന്നെ സനാതൻ സൻസ്തയെയും പ്രഖ്യാപിക്കണമെന്ന് ഇവർ ഉറപ്പിച്ച് പറയുന്നു. 

തന്റെ ഹൈന്ദവ വിരുദ്ധ നിലപാടിൽ ഉറച്ചു നിന്ന വ്യക്തിത്വമായിരുന്നു ​ഗൗരിയുടേത്. ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തിവരുന്ന അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് കവിത ലങ്കേഷിന്റെ പ്രതികരണം. മാത്രമല്ല പൻസാരെ, ധബോൽക്കർ, കൽബുർ​ഗി എന്നിവരുടെ കൊലപാതകത്തിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തു വരണമെന്നും ഇവർ പറഞ്ഞു. അറസ്റ്റ് ചെയ്തവരെല്ലാം തന്നെ ഇവരുടെ കൊലപാതകത്തിലും പങ്കുള്ളവരാണ്.