കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എന്ത് കൊണ്ട് വെള്ളാപ്പള്ളിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ചോദിച്ച സിപിഎം ഇപ്പോൾ കാശുകൊടുത്ത് വെള്ളാപ്പള്ളിയെ വശത്താക്കുകയാണെന്നും കെസി ഉമേഷ് ബാബു
തിരുവനന്തപുരം: സാമുദായിക നേതാക്കൾ നവോത്ഥാനത്തിന്‍റെ വക്താക്കളാകുന്നത് രാഷ്ട്രീയമായ കൈക്കൂലിയുടെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ കെസി ഉമേഷ് ബാബു. വെള്ളാപ്പള്ളിയെ കേസിൽ കുടുക്കിയത് സിപിഎമ്മാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് എന്ത് കൊണ്ട് വെള്ളാപ്പള്ളിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ചോദിച്ച സിപിഎം ഇപ്പോൾ കാശുകൊടുത്ത് വെള്ളാപ്പള്ളിയെ വശത്താക്കുകയാണെന്നും കെസി ഉമേഷ് ബാബു പറഞ്ഞു.
നവോത്ഥാനം എന്ന ഒരു മിഥ്യയുടെ പുറത്താണ് കുറച്ചുനാളായി സിപിഎം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. നവോത്ഥാനമൂല്യസംരക്ഷണസമിതിയുടെ അധ്യക്ഷനായിരിക്കാൻ വെള്ളാപ്പള്ളി നടേശന് ഒരു യോഗ്യതയുമില്ലെന്നും കെസി ഉമേഷേ്ബാബു പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗത്തിന്‍റെ ജനറൽ സെക്രട്ടറിയായതോടെ എസ്എൻഡിപി ഒരു സ്വകാര്യസ്വത്തായും വെള്ളാപ്പള്ളിയുടെ കുടുംബസ്വത്തായും മാറിയെന്നും കെസി ഉമേഷേ്ബാബു പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു കെസി ഉമേഷ് ബാബു.
