Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ കെസി വേണുഗോപാലിന് പകരം പിസി വിഷ്ണുനാഥോ ?

സംഘടനാ ചുമതലയുള്ളതിനാൽ കെസി വേണുഗോപാൽ മത്സരിക്കാനിടയില്ലെന്ന് സൂചന. പകരം പട്ടികയിൽ പിസി വിഷ്ണുനാഥും വിഎം സുധീരനും. അന്തിമ തീരുമാനം ഹൈക്കമാന്റിന് 

kc venugopal may not contest in upcoming loksabha election
Author
Alappuzha, First Published Jan 26, 2019, 9:53 AM IST

ആലപ്പുഴ: ലോക് സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപെ കെസി വേണുഗോപാലിന് വണ്ടി ചുമരെഴുത്ത് തുടങ്ങിയവരാണ് ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ. എഐസിസി പുനസംഘടനയോടെ സ്ഥാനാർത്ഥി ചർച്ചകളും സജീവമായി. എന്നാൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി കെസി വേണുഗോപാൽ ചുമതലയേറ്റതോടെ മല്‍സരരംഗത്ത് നിന്ന് മാറി നില്‍ക്കുമെന്നാണ് ഇപ്പോഴുള്ള അഭ്യൂഹം. ഇത്രയും പ്രധാനപ്പെട്ട ചുമതലയില്‍ നില്‍ക്കുന്ന ഒരാള്‍ ഒരു മണ്ഡലത്തില്‍ മല്‍സരിച്ചാല്‍ ദേശീയ തലത്തിലുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പറ്റുമോ എന്ന ചോദ്യമാണ് ഉയരുന്നത്. 

ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ലെങ്കിലും മത്സരരംഗത്തുണ്ടാകില്ലെന്ന സൂചനകളാണ് കെസി വേണുഗോപാലും നൽകുന്നത്.
ഈ ഘട്ടത്തിലാണ് കെസി അല്ലെങ്കിൽ പകരമാരെന്ന ചോദ്യം. അങ്ങനെയെങ്കില്‍ പരിഗണിക്കപ്പെടുന്നത് പ്രധാനമായും രണ്ടുപേരുകളാണ്.ചെങ്ങന്നൂരില്‍ നിന്നുള്ള എഐസിസിയുടെ സെക്രട്ടറി പിസി വിഷ്ണുനാഥാണ് പ്രഥമ പരിഗണനയെന്നാണ് വിവരം. ആലപ്പുഴ മുന്‍ എംപിയും കെപിസിസി മുന്‍ അധ്യക്ഷനുമായ വിഎം സുധീരനടക്കമുള്ളവർ പട്ടികയിലുണ്ട്. 

പുതിയ ചുമതലയുടെ സാഹചര്യത്തിൽ കെസി വേണുഗോപാൽ മത്സരരംഗത്ത് നിന്ന് പിൻമാറിയാൽ ആലപ്പുഴയുടെ ചുമരെഴുത്ത് ആർക്ക് അനുകൂലമാകും? അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ് . 

Follow Us:
Download App:
  • android
  • ios