ഹൈക്കമാൻഡ് ആലോചിച്ചുപോലും തുടങ്ങിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ സീറ്റിൽ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് ആലോചിച്ചുപോലും തുടങ്ങിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എന്നിട്ടും യുവനേതാക്കൾ പരസ്യപ്രതിഷേധം നടത്തിയത് ആരെ സഹായിക്കാനാണെന്ന് വേണുഗോപാൽ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോയിന്‍റ് ബ്ലാങ്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോയിന്‍റ് ബ്ലാങ്ക് ഇന്ന് രാത്രി 7.30ന് കാണാം.