കോട്ടയം: ദേശീയപാതയില്‍ ബാറുകള്‍ അനുവദിച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ കെ.സി.ബി.സി സുപ്രീംകോടതിയെ സമീപിക്കും. ചേര്‍ത്തല തിരുവനന്തപുരം, കുറ്റിപ്പുറം വളപട്ടണം റോഡ് ദേശീയപാതയല്ലെന്ന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ബാറുകള്‍ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടെത്.

എന്നാല്‍ ദേശീയപാതാ അതോറിറ്റിയുടേയും പൊതുമരാമത്ത് വകുപ്പിന്റെയോ അഭിപ്രായം കേള്‍ക്കാതെയാണ് ഹൈക്കോടതി ഉത്തരവെന്നാണ് കെ.സി.ബി.സിയുടെ ആക്ഷേപം. ഇത്തരമൊരു വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്. ഇക്കാര്യമാണ് കെ.സി.ബി.സി സുപ്രീംകോടതിയെ ധരിപ്പിക്കുക. മതമേലധ്യക്ഷന്‍മാര്‍ അടുത്ത വ്യാഴാഴ്ച നിയമസഭാ മാര്‍ച്ച് നടത്തുമെന്നും കെ.സി.ബി.സി അറിയിച്ചു.