ദില്ലി: 2016ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഭാവര്‍മ്മയ്ക്ക്. ശ്യാമമാധവം എന്ന കവിതസമാഹാരത്തിനാണ് അവര്‍ഡ്. ഒരുലക്ഷം രൂപയും ശില്‍പവും  പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ലീലാവതി ടീച്ചര്‍ അധ്യക്ഷയായ പ്രാദേശിക സമതിയാണ് ശ്യാമമാധവത്തെ പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. 24 ഭാഷകളിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അടുത്തവര്‍ഷം ഫെബ്രുവരി 22 ന് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും